മേലമ്പാറയില്‍ അപകടത്തില്‍ യുവാവിന് പരിക്ക്

പാലാ ഈരാറ്റുപേട്ട റോഡില്‍ മേലമ്പാറ ദീപ്തിയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പ്ലാശനാല്‍ കലേക്കണ്ടം സ്വദേശി പാമ്പനാല്‍ ഷോബിനാണ് പരിക്കേറ്റത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം. 


മൂലമറ്റം സ്വദേശിയായ പെണ്‍കുട്ടിയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും സാരമായ തകരാര്‍ സംഭവിച്ചു. ടാറിംഗിന് ശേഷം ഇവിടെ റോഡ് മണ്ണ് നിരപ്പില്‍ നിന്നും ഉയര്‍ന്ന നിലയിലാണ്. കാര്‍ റോഡ് എഡ്ജില്‍ നിന്നും വെട്ടിത്തിരിഞ്ഞതാണ് അപകടത്തിനിടയാക്കിയത്.


റോഡ് നവീകരണം പൂര്‍ത്തിയായതോടെ പാലാ ഈരാറ്റുപേട്ട റോഡില്‍ അപകടങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ക്രിസ്തുമസ് പിറ്റേന്ന് ഇതേ സ്ഥലത്ത് തന്നെ ഇരുചക്രവാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച ആര്‍ടി ഓഫീസിന് സമീപം ഉണ്ടായ അപകടത്തില്‍ ചേര്‍ത്തല സ്വദേശികളായ 3 പേര്‍ക്കാണ് പരിക്കേറ്റത്. വേഗനിയന്ത്രണവും പരിശോധനകളും കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0