കോട്ടയം മണിപ്പുഴ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി



എം .സി റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ചു. സിഗ്നൽ ലൈറ്റിൽ നിരന്തരം അപകടമുണ്ടാകുന്നതിനു സമാനമായാണ് ഇപ്പോഴും അപകടം ഉണ്ടായത്. ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.



.അപകടത്തിൽ കൊല്ലാട് കുറുപ്പൻപറമ്പിൽ സതീഷ് എം.വിജയനെ(48)യും വേളൂർ ഓണാട്ട് വീട്ടിൽ ഒ.ആർ രാജേഷിനെയു(53)മാണ് പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന യാത്രക്കാരൻ തൃക്കൊടിത്താനം പുളിമൂട്ടിൽ ജോബിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

google.com, pub-6975695749884510, DIRECT, f08c47fec0942fa0